LiveTV

Live

Kerala

ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം; മധ്യസ്ഥ ചര്‍ച്ച ഫലം കണ്ടില്ല

കോടതി വിധി നടപ്പിലാക്കിയ ശേഷം മാത്രം ചർച്ച എന്ന നിലപാടിൽ നിന്ന് അയഞ്ഞ ഓർത്തഡോക്സ് സഭ പ്രതിനിധികൾ, ഇ.പി ജയരാജന്റെ വസതിയിലെത്തി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം; മധ്യസ്ഥ ചര്‍ച്ച ഫലം കണ്ടില്ല

ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ നടത്തിയ മധ്യസ്ഥ ചർച്ചയിൽ പുരോഗതിയില്ല. മന്ത്രിതല ഉപസമിതി വിളിച്ച ചർച്ച ബഹിഷ്കരിച്ച ഓർത്തഡോക്സ് വിഭാഗം മന്ത്രി ഇ.പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി. സമവായ ശ്രമം തുടരുമെന്ന് സർക്കാർ അറിയിച്ചെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് നിലപാടില്‍ ഓര്‍ത്തഡോക്സ് സഭ ഉറച്ചു നിന്നു.

ഇ.പി ജയരാജന്റെ നേതൃത്വത്തിലെ മന്ത്രിസഭാ ഉപസമിതി വിളിച്ച ചർച്ചയിൽ യാക്കോബായ സഭാ പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. തങ്ങളുടെ സഭാ വിശ്വാസികളുടെ മൃതദേഹം മറവു ചെയ്യാൻ പോലും കഴിയാത്ത സാഹചര്യം പരിഹരിക്കണമെന്നും മറ്റു വിഷയങ്ങളിൽ ചർച്ച തുടരണമെന്നും യാക്കോബായ വിഭാഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

കോടതി വിധി നടപ്പിലാക്കിയ ശേഷം മാത്രം ചർച്ച എന്ന നിലപാടിൽ നിന്ന് അയഞ്ഞ ഓർത്തഡോക്സ് സഭ പ്രതിനിധികൾ, ഇ.പി ജയരാജന്റെ വസതിയിലെത്തി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇരു സഭകളും നിയമത്തിന് വിധേയരാകണമെന്നും ശവശരീരം വച്ചുള്ള വെല്ലുവിളി തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ ജോർജ് കുര്യൻ പറഞ്ഞു.