LiveTV

Live

Kerala

നെട്ടൂര്‍ കൊലപാതകം; പ്രായപൂര്‍ത്തിയാവാത്ത ആളടക്കം 5 പേര്‍ അറസ്റ്റില്‍

അഴുകി ദ്രവിച്ച നിലയിൽ ഇന്നലെയാണ് നെട്ടൂരിലെ റെയിൽവേ ട്രാക്കിന് സമീപം അർജുന്റെ മൃതദേഹം കണ്ടെത്തുന്നത്.

നെട്ടൂര്‍ കൊലപാതകം; പ്രായപൂര്‍ത്തിയാവാത്ത ആളടക്കം 5 പേര്‍ അറസ്റ്റില്‍

കൊച്ചി നെട്ടൂരിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രായ പൂർത്തിയാവാത്തയാളടക്കം അഞ്ചു പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കളായ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം യുവാവിനെ കാണാതായതായി പരാതി നൽകിയിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലന്ന് ബന്ധുക്കൾ ആരോപിച്ചു.

അഴുകി ദ്രവിച്ച നിലയിൽ ഇന്നലെയാണ് നെട്ടൂരിലെ റെയിൽവേ ട്രാക്കിന് സമീപം അർജുന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇതിനു പിന്നാലെ തന്നെ സുഹുത്തുക്കളായ അംഞ്ചംഗ സംഘത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇന്ന് രാവിലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

https://www.mediaonetv.in/kerala/2019/07/11/nettoor-death-police-slammed

കഴിഞ്ഞ ജൂലൈ രണ്ട് മുതലാണ് അർജുനെ കാണാതായത്. അടുത്ത ദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ അന്വേഷണങ്ങൾ ന‌ടന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ സംശയമുന്നയിച്ച റോണി, നിബിന്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ഇവരെ വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ച അർജുന്റെ മൃതദേഹം നെട്ടൂരിലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.