LiveTV

Live

Kerala

നെട്ടൂര്‍ കൊലപാതകം; മകനെ സ്വയം അന്വേഷിച്ച് കണ്ടെത്താന്‍ പൊലീസ് പറഞ്ഞെന്ന് പിതാവ്

നെട്ടൂര്‍ കൊലപാതകം; മകനെ സ്വയം അന്വേഷിച്ച് കണ്ടെത്താന്‍ പൊലീസ് പറഞ്ഞെന്ന് പിതാവ്

നെട്ടൂര്‍ കൊലപാതകത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്‍റെ കുടുംബം. അര്‍ജുനനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോള്‍ സ്വന്തം നിലയില്‍ അന്വേഷിക്കാനാണ് പൊലീസ് പറഞ്ഞതെന്ന് പിതാവ് പറഞ്ഞു.

പരാതിയുമായി ചെന്നപ്പോള്‍ അര്‍ജുനനെ തടഞ്ഞ് വെച്ചിരിക്കുന്നതെവിടെയെന്ന് കാണിച്ച് തന്നാല്‍ രക്ഷപെടുത്താമെന്നായിരുന്നു പോലിസ് പറഞ്ഞത്. സ്വന്തമായി അന്വേഷിച്ച് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും അര്‍ജുനന്‍റെ പിതാവ് നല്‍കിയ ഹരജയില്‍ പറയുന്നു.

ഹേബിയസ് കോര്‍പ്പസ് ഹരജിയായിരുന്നു പിതാവ് കോടതിയില്‍ സമര്‍പ്പിച്ചത്. വേറെയും പല പ്രധാനപ്പെട്ട കേസുകള്‍ കണ്ടെത്താനുണ്ടെന്നും, മകനെ സ്വന്തം നിലക്ക് കണ്ടെത്താന്‍ ശ്രമിക്കണമെന്നും പൊലീസ് പറയുകയായിരുന്നു. മകനെ കണ്ടെത്താന്‍ സമര്‍പ്പിച്ച ഹരജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് അര്‍ജുനിന്റെ മൃതദേഹം ചതുപ്പ് നിലത്തില്‍ കണ്ടെത്തിയത്.