LiveTV

Live

Kerala

ശശി വെട്ടിയ മണ്‍പാതയ്ക്ക് ടാറിട്ട് നല്‍കുമെന്ന് എം.എൽ.എ 

2013ലാണ് തളർന്നു പോയ കയ്യിൽ പിക്കാസ് തിരികി പിടിച്ച് 50 അടി ഉയരമുണ്ടായിരുന്ന കുന്ന് വെട്ടി ശശി വഴിയുണ്ടാക്കി തുടങ്ങിയത്.

ശശി വെട്ടിയ മണ്‍പാതയ്ക്ക് ടാറിട്ട് നല്‍കുമെന്ന് എം.എൽ.എ 

വൈകല്യങ്ങളെ അവഗണിച്ച് ഒറ്റയാൾ പോരാട്ടത്തിലൂടെ തിരുവനന്തപുരം വിളപ്പിൽശാലയിലെ ശശി വെട്ടിയ റോഡിന് ടാറിട്ട് നൽകുമെന്ന് കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷ്. ടാറിട്ട് നൽകുമെന്ന വിളപ്പിൽശാല പഞ്ചായത്തിന്‍റെ വാഗ്ദാനം മൂന്ന് വർഷം പിന്നിട്ടിട്ടും പാലിക്കപ്പെട്ടില്ല. ഇത് മീഡിയവൺ വാർത്തയാക്കിയതിനെ തുടർന്നാണ് എം.എൽ.എയുടെ ഇടപെടൽ.

ശശി വെട്ടിയ മൺപാതക്ക് ടാറിട്ട് നൽകുമെന്ന വാഗ്ദാനം പാലിക്കാതെ പഞ്ചായത്ത്  
Also Read

ശശി വെട്ടിയ മൺപാതക്ക് ടാറിട്ട് നൽകുമെന്ന വാഗ്ദാനം പാലിക്കാതെ പഞ്ചായത്ത്  

2013ലാണ് തളർന്നു പോയ കയ്യിൽ പിക്കാസ് തിരികി പിടിച്ച് 50 അടി ഉയരമുണ്ടായിരുന്ന കുന്ന് വെട്ടി ശശി വഴിയുണ്ടാക്കി തുടങ്ങിയത്. ഒരടി മാത്രം വീതിയുണ്ടായിരുന്ന വഴി 200 അടി നീളത്തിലും ആറിടയോളം വീതിയിലുമുള്ള റോഡാക്കി മാറ്റിയപ്പോൾ ടാറിട്ട് നൽകുമെന്ന് വിളപ്പിൽ ശാല പഞ്ചായത്ത് വാഗ്ദാനം നൽകിയിരുന്നു. അത് പാലിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷ് റോഡ് ടാറിട്ട് നൽകുമെന്ന് അറിയിച്ചത്.

റോഡ് ടാറിടാത്തതിനാൽ ബാംഗ്ലൂർ വി.എസ്.എസ്.സിയിലെ ഉദ്യോഗസ്ഥർ സമ്മാനിച്ച യന്ത്രക്കസേര ഉപയോഗിക്കാനാകാതെ ഒന്നര വർഷമായി പൊടിപിടിച്ച് കിടക്കുകയാണ്.