LiveTV

Live

Kerala

ചോദ്യം ചെയ്ത് വിട്ടയച്ച പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്. ഐയോട് ഹാജരാകാന്‍ പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയുടെ ഉത്തരവ്

പൊലീസ് മര്‍ദ്ദിച്ചെന്നും ഇതില്‍ മനോവിഷമം ഉണ്ടെന്നും സഹൃത്തുക്കള്‍ക്ക് രാജേഷ് വീഡിയോ സന്ദേശം അയച്ചിരുന്നു

ചോദ്യം ചെയ്ത് വിട്ടയച്ച പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്. ഐയോട് ഹാജരാകാന്‍ പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയുടെ ഉത്തരവ്

കോട്ടയം മേലുകാവിൽ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്. ഐയോട് ഹാജരാകാന്‍ പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയുടെ ഉത്തരവ്. മരിച്ച രാജേഷിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് അതോറിറ്റിയുടെ ഇടപെടല്‍. ഫെബ്രുവരിയിലായിരുന്നു പൊലീസ് മര്‍ദ്ദനമേറ്റെന്ന് വീഡിയോ സന്ദേശം കൈമാറിയ ശേഷം രാജേഷ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മാലമോഷണ കേസില്‍ ചോദ്യം ചെയ്യലിനായി മേലുകാവ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയ കടനാട് സ്വദേശി രാജേഷ് ആത്മഹത്യ ചെയ്തത്. പൊലീസ് മര്‍ദ്ദിച്ചെന്നും ഇതില്‍ മനോവിഷമം ഉണ്ടെന്നും സഹൃത്തുക്കള്‍ക്ക് രാജേഷ് വീഡിയോ സന്ദേശം അയച്ചിരുന്നു. എന്നാൽ മർദ്ദിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.ഈ സാഹചര്യത്തിലാണ് കോട്ടയത്ത് നടന്ന പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി സിറ്റിംഗില്‍ രാജേഷിന്റെ അച്ഛന്‍ പി.എസ്. രാജു, അമ്മ ഓമന എന്നിവര്‍ പരാതിയുമായി എത്തിയത്. കസ്റ്റഡിയിൽ എടുത്ത രാജേഷിന് മേൽ 15 മോഷണകേസുകള്‍ മേല്‍ ചുമത്താനും ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

അറുപത്തിയാറ് മണിക്കൂര്‍ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചതും വിവാദമായിരുന്നു. സംഭവത്തില്‍ മേലുകാവ് എസ്.ഐ. സന്ദീപ് ഓഗസ്റ്റ് 12ന് ഹാജരാകണമെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ വി.കെ മോഹനന്‍ ഉത്തരവ്. മാല മോഷണ സംഘത്തിന് വാഹനം എടുത്ത് നല്കുകയും മോഷണ മുതൽ പണയം വെക്കാൻ സഹായിച്ചു എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.