LiveTV

Live

Kerala

തുല്യത ഹയര്‍സെക്കന്‍ററി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തില്ല; വിദ്യാര്‍ഥികളുടെ തുടര്‍പഠനം മുടങ്ങി  

സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതോടെ തുടര്‍പഠനത്തിന് ചേരാനാവാതെ പ്രയാസത്തിലായത് നൂറു കണക്കിന് വിദ്യാര്‍ഥികളാണ്.

തുല്യത ഹയര്‍സെക്കന്‍ററി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തില്ല; വിദ്യാര്‍ഥികളുടെ തുടര്‍പഠനം മുടങ്ങി  

സാക്ഷരതാ മിഷന്‍ തുല്യത ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ ഫലം വന്ന് മാസങ്ങളായിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചില്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതോടെ തുടര്‍പഠനത്തിന് ചേരാനാവാതെ പ്രയാസത്തിലായത് നൂറു കണക്കിന് വിദ്യാര്‍ഥികളാണ്.

കഴിഞ്ഞ നവംബറില്‍ നടന്ന പ്ലസ് ടു തുല്യത പരീക്ഷയുടെ ഫലം ഫെബ്രുവരിയില്‍‌ പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്ത് ആയിരക്കണത്തിന് പഠിതാക്കളാണ് ഉപരിപഠനവും ജോലിയും മോഹിച്ച് പ്ലസ് ടു തുല്യത പരീക്ഷ എഴുതിയത്. ഫലം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതോടെ ഇവര്‍ പ്രയാസത്തിലായി.

സാക്ഷരതാ മിഷന്‍ അതോറിറ്റി, പൊതു വിദ്യാഭ്യാസ ബോര്‍ഡ്, ഹയര്‍ സെക്കണ്ടറി ഡയറക്ട്രേറ്റ് എന്നിവ സംയുക്തമായി 2015ലാണ് പ്ലസ് ടു തുല്യത കോമേഴ്സ് ആരംഭിച്ചത്. ആദ്യ ബാച്ച്2017ല്‍ പുറത്തിറങ്ങി. സംസ്ഥാനത്ത് 750 കേന്ദ്രങ്ങളിലായി 11,000ത്തിൽ കൂടുതൽ പേർ പരീക്ഷയെഴുതി 10,000ത്തോളം പേർ ജയിച്ചിരുന്നു. ഉന്നത പഠനത്തിന് യോഗ്യരെന്ന് രേഖപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പം സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് കാലതാമസം വരുത്തി.

പിന്നീട് പ്രത്യേക ഉത്തരവ് ഇറക്കി ഇത് പരിഹരിച്ച ശേഷം കഴിഞ്ഞ ജുലൈയില്‍ വിദ്യര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നു. ഈ വര്‍ഷം കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. ഹയര്‍സെക്കന്‍ററി ഡയറക്ട്രേറ്റാണ് സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്ത് വിതരണം ചെയ്യുന്നത്.