LiveTV

Live

Kerala

നെടുങ്കണ്ടം സ്റ്റേഷനില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

നെടുങ്കണ്ടം സ്റ്റേഷനില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ ആന്‍റണി ഡൊമനിക് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്തി. കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിനെ പാര്‍പ്പിച്ച പീരുമേട് സബ് ജയിലില്‍ തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് ചെയര്‍ പേഴ്സന്‍ നെടുങ്കണ്ടത്ത് തെളിവെടുപ്പ് നടത്തിയത്. അടുത്തയാഴ്ച്ച തന്നെ ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആന്‍റണി ഡൊമനിക് പറഞ്ഞു