LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണം; വിധിയില്‍ ഉറച്ച് കോടതി

പുനപരിശോധന സാധ്യതയും അവസാനിച്ചതോടെ ഇനി വിധിക്കെതിരെ കേവിയറ്റ് ഹര്‍ജി നല്‍കുക എന്നത് മാത്രമാണ് ഫ്ലാറ്റുടമകള്‍ മുന്നിലുള്ള ഏക നിയമ വഴി.

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണം; വിധിയില്‍ ഉറച്ച് കോടതി

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന് വിധിയില്‍ ഉറച്ച് സുപ്രീംകോടതി. വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികള്‍ കോടതി തള്ളി. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

പൊളിച്ച് നീക്കണെന്ന് സുപ്രീം കോടതി ഉത്തരവിട്ട അഞ്ച് ഫ്ലാറ്റുകളില്‍ നാലണ്ണത്തിന്‍റെ നിര്‍മാതാക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളാണ് തള്ളിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം ചേംബറില്‍ പുനപരിശോധന ഹര്‍ജികള്‍ പരിശോധിച്ചു.

ഹര്‍ജികളില്‍ ഇടപേടണ്ട സാഹചര്യമില്ലാന്നാണ് ശേഷം കോടതിയുടെ കണ്ടത്തെല്‍. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് സുപ്രീം കോടതി വെബ്സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിച്ചു. പൊളിച്ച് നീക്കാനുള്ള ഉത്തരവിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയും രൂക്ഷ വിമര്‍ശനത്തോടെ കോടതി തള്ളിയിരുന്നു. കോടതിയെ കബളിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും ഫ്ലാറ്റുകള്‍ പൊളിച്ചേ തീരു എന്നും ഈ വിധിയില്‍‌ കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുനപരിശോധന ഹര്‍ജികളും പരിശോധിച്ച് തള്ളിയിരിക്കുന്നത്.

തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകളാണ് പൊളിക്കേണ്ടത്. മേയ് എട്ടിനായിരുന്നു കോടതി വിധി. പുനപരിശോധന സാധ്യതയും അവസാനിച്ചതോടെ ഇനി വിധിക്കെതിരെ കേവിയറ്റ് ഹര്‍ജി നല്‍കുക എന്നത് മാത്രമാണ് ഫ്ലാറ്റുടമകള്‍ മുന്നിലുള്ള ഏക നിയമ വഴി.