LiveTV

Live

Kerala

പ്രളയത്തിൽ തകർന്ന വീടിനുള്ളിൽ ദുരിതം പേറി ഒരു ആദിവാസി കുടുംബം 

സർക്കാർ കൈയൊഴിഞ്ഞതോടെ ഉദാരമതികളുടെ സഹായത്തിലാണ് ഓമനയുടെ പ്രതീക്ഷ.

പ്രളയത്തിൽ തകർന്ന വീടിനുള്ളിൽ ദുരിതം പേറി ഒരു ആദിവാസി കുടുംബം 

പ്രളയത്തിൽ തകർന്ന വീടിനുള്ളിൽ ദുരിതം പേറി ഒരു ആദിവാസി കുടുംബം. വയനാട് തിരുനെല്ലി ആത്താറ്റ് കുന്ന് കോളനിയിലെ ഓമനയും മക്കളുമാണ് ഇപ്പോഴും തകർന്ന വീടിനുള്ളിൽ കഴിയുന്നത്.

കഴിഞ്ഞ ഏപ്രിൽ 23ന് വേനൽമഴയിലും കാറ്റിലും വീട്ടി മരം വീണ് ആണ് ആത്താറ്റ് കുന്ന് കോളനിയിലെ ഓമനയുടെ വീടിന്റെ മേൽക്കൂര തകർന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്തോ പട്ടികവർഗ വകുപ്പോ ഇവരെ പരിഗണിച്ചില്ല. രണ്ടു കുഞ്ഞുങ്ങളോടൊപ്പം സുരക്ഷിതമല്ലാത്ത കൂരയിൽ തന്നെയാണ് വിധവയായ ഓമന ഇപ്പോഴും കഴിയുന്നത്.

അടുക്കളയുടെ ഒരു മൂലയിലാണ് അമ്മയും മക്കളും അന്തിയുറങ്ങുന്നത്. നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്ക് പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം പോലും ഇവിടെയില്ല. സർക്കാർ കൈയൊഴിഞ്ഞതോടെ ഉദാരമതികളുടെ സഹായത്തിലാണ് ഓമനയുടെ പ്രതീക്ഷ.