LiveTV

Live

Kerala

മൂന്നാറില്‍ പണം മുടക്കിയ പ്രവാസികള്‍ കടക്കെണിയിലെന്ന് പരാതി

പണി പൂര്‍ത്തിയാക്കാനിരുന്ന 294 കെട്ടിടങ്ങള്‍ക്ക് മൂന്നാര്‍ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയതോടെയാണ്..

മൂന്നാറില്‍ പണം മുടക്കിയ പ്രവാസികള്‍ കടക്കെണിയിലെന്ന് പരാതി

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് സമ്പാദിച്ച പണം മൂന്നാറിലെ ടൂറിസം മേഖലയില്‍ മുടക്കിയ പ്രവാസികള്‍ കടക്കെണിയിലായതായി പരാതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ മുടക്കിയവരാണ് പ്രതിസന്ധിയിലായത്. പണി പൂര്‍ത്തിയാക്കാനിരുന്ന 294 കെട്ടിടങ്ങള്‍ക്ക് മൂന്നാര്‍ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയതോടെ ഇവരുടെ സ്വപ്നങ്ങളും പാതിവഴിയിലായി.

കെട്ടിട നിര്‍മാണത്തിനുള്ള എല്ലാം അനുമതിയും ലഭിച്ച ശേഷമാണ് മൂന്നാറിലെ ടൂറിസം മേഖലയില്‍ പണം മുടക്കിയതെന്നാണ് പ്രവാസികള്‍ പറയുന്നത്. കേരള ടൂറിസം വകുപ്പിന്‍റെ വിദേശ രാജ്യങ്ങളിലെ പ്രചാരണത്തില്‍ വിശ്വസിച്ചാണ് തങ്ങള്‍ പണം മുടക്കിയെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തിലെ നിലവിലുള്ള നിര്‍മാണചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടാണ് നിര്‍മാണം നടത്തിയതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ഹൈക്കോടതിയുടെ 2010ലെ ഇടക്കാല ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് നിലവില്‍ 294 കെട്ടിടങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയിട്ടുള്ളതെന്നും ഇത് പുനപരിശോധിക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.