LiveTV

Live

Kerala

100 കോടിയുടെ സയന്‍സ് സിറ്റി നിര്‍മ്മാണം നിലച്ചു; കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നു

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്

100 കോടിയുടെ സയന്‍സ് സിറ്റി നിര്‍മ്മാണം നിലച്ചു; കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നു

100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മാണം ആരംഭിച്ച രാജ്യത്തെ നാലാമത്തെ സയന്‍സ് സിറ്റി കാട് കയറി നശിക്കുന്നു. 2012ല്‍ പ്രഖ്യാപിച്ച പദ്ധതി കോട്ടയം കുറവിലങ്ങാട്ടാണ്. എട്ട് വര്‍ഷം പിന്നിട്ടിട്ടും പണി പൂര്‍ത്തിയായില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

പുതുതലമുറയ്ക്ക് ശാത്രലോകത്തെ കുറിച്ച് അറിയാനും പഠിക്കാനും ഗവേഷണങ്ങള്‍ നടത്താനുമായിട്ടാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സയന്‍സ് സിറ്റി പദ്ധതി കോട്ടയത്ത് കൊണ്ടുവന്നത്. 2012ല്‍ പ്രഖ്യാപിച്ച പദ്ധതിക്ക് 2014 തറക്കല്ലിടുകയും ചെയ്തു. 30 ഏക്കര്‍ സ്ഥലത്ത് 100 കോടി രൂപ വകയിരുത്തിയാണ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുല്യപങ്കാളിത്തത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി ഇതാണ്- നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടമായി കെട്ടിടങ്ങള്‍ പണിതെങ്കിലും എല്ലാം കാടുകയറി നശിക്കുകയാണ്.

രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് പദ്ധതി മുടക്കിയിട്ടിരിക്കുന്നത്. പ്രതിവര്‍ഷം 10 ലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. വാന നിരീക്ഷണം, സ്പേസ് തിയറ്റര്‍, പോപ്പുലര്‍ സയന്‍സ് ഗ്യാലറി എന്നിങ്ങനെ ശാസ്ത്ര രംഗത്ത് വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥ പദ്ധതിക്ക് തിരിച്ചടിയായി.