LiveTV

Live

Kerala

കേന്ദ്ര സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി രാജുനാരായണസ്വാമി  

കേന്ദ്ര സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി രാജുനാരായണസ്വാമി  

കേന്ദ്ര സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി രാജുനാരായണ സ്വാമി. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാലാണ് തന്നെ പുറത്താക്കിയത്, തനിക്കെതിരെ ഒരു അഴിമതി കേസുമില്ല. നാളികേര വികസന ബോർഡിലെ മുൻ ഭരണസമിതികളുടെ അഴിമതി പുറത്തു കൊണ്ടുവരിക മാത്രമാണ് താൻ ചെയ്തതെന്നും രാജുനാരായണ സ്വാമി പറഞ്ഞു. തനിക്കെതിരെ നീക്കം നടത്തുന്നത് ടോം ജോസിന്റെ നേതൃത്വത്തിലുള്ള അഴിമതി ലോബിയെന്നും രാജു നാരായണ സ്വാമി ആരോപിച്ചു.

നാളികേര വികസന ബോര്‍ഡ് അധ്യക്ഷനായിരിക്കെ രാജു നാരായണ സ്വാമി ക്രമക്കേട് നടത്തിയെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ പറഞ്ഞിരുന്നു.