LiveTV

Live

Kerala

പൊലീസ് കംപ്ലെയിന്റ്‌ അതോറിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയില്‍

കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും

പൊലീസ് കംപ്ലെയിന്റ്‌ അതോറിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയില്‍

പൊലീസ് കംപ്ലെയിന്റ്‌ അതോറിറ്റിയുടെ പ്രവർത്തനം പല ജില്ലകളിലും കാര്യക്ഷമം അല്ലെന്നു സർക്കാർ ഹൈക്കോടതിയിൽ. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രതിസന്ധി എന്നും സർക്കാർ കോടതിയെ അറിയിച്ചു.

എന്ത് കൊണ്ടാണ് നിയമനങ്ങൾ നടക്കാത്തതെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി ആരാഞ്ഞു. പൊലീസ് അതിക്രമങ്ങൾ കൂടി വരുന്നത് ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു പരാമർശം. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.