LiveTV

Live

Kerala

കേരള ഭരണ സര്‍വീസ് യാഥാര്‍ഥ്യമാകുന്നു

കെ.എ.എസിലെ സംവരണ അട്ടിമറി പുറത്ത് കൊണ്ടുവന്നത് മീഡിയവണ്‍

കേരള ഭരണ സര്‍വീസ് യാഥാര്‍ഥ്യമാകുന്നു

കേരള ഭരണ സര്‍വീസ് യാഥാര്‍ഥ്യമാകുന്നു. എല്ലാ ധാരകളിലും സംവരണം ഉറപ്പാക്കികൊണ്ടുള്ള കെ.എ.സിന്‍റെ ചട്ടഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. തസ്തിക മാറ്റം എന്ന വാക്കിന് പകരം നേരിട്ടുള്ള നിയമനം എന്നാക്കിയാണ് രണ്ടും മൂന്നും ധാരകളില്‍ സംവരണം ഉറപ്പാക്കിയത്. കേരള ഭരണ സര്‍വീസിലെ സംവരണം അട്ടിമറി പുറത്തുകൊണ്ടുവന്നത് മീഡിയവണാണ്.

കെ.എ.എസ് നിയമനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള രണ്ടും മൂന്നും ധാരകളിലാണ് സംവരണം ഒഴിവാക്കിയിരുന്നത്. തസ്തിക മാറ്റം എന്ന് പ്രയോഗിച്ചാണ് സംവരണ ഒഴിവാക്കാന്‍ ശ്രമം നടന്നത്. സംവരണ വിഭാഗങ്ങളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംവരണം ഉറപ്പാന്‍ സര്‍ക്കാര്‍ തീരമാനിച്ചു. രണ്ടും മൂന്നും ധാരകളിലെ തസ്തിക മാറ്റം എന്ന പ്രയോഗം ഒഴിവാക്കി നേരിട്ടുള്ള നിയമനമെന്നാക്കിയാണ് സംവരണം ഉറപ്പാക്കുന്നത്. ഭേദഗതി വരുത്തി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കേരള ഭരണ സര്‍വീസ് യാഥാര്‍ഥ്യമാവുകയാണ്. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. രണ്ടാം ഭരണ പരിഷ്കാര കമ്മീഷന്‍ ഐ.എ.എസ് മാതൃകയില്‍ ശിപാര്‍ശ ചെയ്ത കേരള ഭരണ സര്‍വീസ് നടപ്പിലാക്കാന്‍ പല തവണ ശ്രമമുണ്ടായെങ്കിലും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ തന്നെ കേരള ഭരണ സര്‍വീസ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയി. കെ.എ.എസിന്റെ കരട് വന്നതോടെ സംവരണ അട്ടിമറിക്കാനുള്ള നീക്കവും പുറത്തായി. മീഡിയവണ്‍ വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്ന് സംവരണ വിഭാഗങ്ങളുടെ ശക്തമായ പ്രതിഷേധം സര്‍ക്കാരിന് മാറ്റി ചിന്തിപ്പിക്കുകയായിരുന്നു. അതേ സമയം കെ.എ.എസ് നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടന പ്രതിഷേധ പ്രകടനം നടത്തി.

സംവരണ അട്ടിമറിക്കെതിരായ ശക്തമായ പ്രക്ഷോഭമാണ് സംവരണം ഉറപ്പാക്കികൊണ്ടുള്ള ചട്ടഭേദഗതിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. തസ്തിക മാറ്റം എന്നതിന് പകരം നേരിട്ടുള്ള നിയമനെമെന്ന് ചട്ടത്തില്‍ ഭേദഗതി വരുത്തിയതോടെ നിയമകുരുക്ക് ഒഴിവാക്കാനും സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്.