LiveTV

Live

Kerala

വയനാട് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകാന്‍ മയക്കുവെടി വെച്ചു

കുങ്കി ആനകളുടെ സഹായത്തോടെ ആനക്കൂട്ടത്തെ അകറ്റി ചികിത്സ നൽകുകയാണ്.

വയനാട് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകാന്‍ മയക്കുവെടി വെച്ചു

വയനാട് മുത്തങ്ങയിൽ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകാനായി മയക്കുവെടി വെച്ചു. കുങ്കി ആനകളുടെ സഹായത്തോടെ ആനക്കൂട്ടത്തെ അകറ്റി ചികിത്സ നൽകുകയാണ്. ഇന്നലെ അര്‍ധരാത്രിയാണ്ചരക്ക് ലോറിയിടിച്ച് കാട്ടാനക്ക് ഗുരുതരമായി പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് കോഴിക്കോട് മൈസൂർ ദേശീയ പാതയിലെ പൊൻകുഴി വനമേഖലയിൽ വെച്ച് കാട്ടാനയെ ചരക്കുലോറി ഇടിച്ചിട്ടത്. പരിക്കേറ്റ പിടിയാന കാട്ടിലേക്ക് കടന്നെങ്കിലും കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് ആനയ്ക്ക് ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റ ആന ആരോഗ്യം വീണ്ടെടുക്കാൻ അമ്പത് ശതമാനം സാധ്യതയേ ഉള്ളുവെന്ന് വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.

വനം വകുപ്പ് വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ആനയെ മയക്കുവെടി വച്ച ശേഷം ചികിത്സ നൽകിയത്. തുടർന്നുള്ള ദിവസങ്ങളിലും ആന വനം വകുപ്പിന്റെ നിരീക്ഷണത്തിൽ ആയിരിക്കും. ആനയെ ഇടിച്ച ലോറിയുടെ ഡ്രൈവർ ബാലുശേരി സ്വദേശി ഷമീജിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.