LiveTV

Live

Kerala

പൊലീസിലെ വീഴ്ച്ച; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

ഈ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇതാദ്യമായാണ് വിപുലമായ യോഗം പോലീസിൽ ചേരുന്നത്.

പൊലീസിലെ വീഴ്ച്ച; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

പൊലീസിനെതിരെ വ്യാപകമായി ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈ മാസം 16 നു തിരുവനന്തപുരത്തു വെച്ചാണ് യോഗം. യോഗത്തിൽ ഡി.ജി.പി മുതൽ എസ്.പിമാർ വരെയുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തണമെന്നും നിർദ്ദേശമുണ്ട്.

ഈ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇതാദ്യമായാണ് വിപുലമായ യോഗം പോലീസിൽ ചേരുന്നത്. വരാപ്പുഴ ശ്രീജിത്ത് മുതൽ നെടുങ്കണ്ടത്തെ രാജ്‌കുമാർ വരെ ഫോറൻസിക് സർജൻ, കസ്റ്റഡി മരണം ശരി വയ്ക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വിപുലമായ യോഗം മുഖ്യമന്ത്രി വിളിച്ചത്.

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മുതൽ ഡി.ജി.പി വരെ പങ്കെടുക്കണമെന്നായിരുന്നു സർക്കാരിന്റെ ആദ്യ നിർദ്ദേശം. എന്നാൽ ഇത് പ്രാവർത്തികമാകാത്തതിനാൽ എസ്.പി മുതൽ ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥർ നിർബന്ധമായി പങ്കെടുക്കണമെന്നാണ് നിർദ്ദേശം. അടുത്ത ചൊവ്വാഴ്ച്ച തിരുവനന്തപുരത്താകും യോഗം ചേരുക.

പോലീസിൽ വ്യക്തിപരമായ തീരുമാനങ്ങൾ ഒഴിവാക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം. സർക്കാറിന്റെ അജണ്ടയിലില്ലാത്തതും എന്നാൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കു താഴെ നടപ്പാക്കപ്പെട്ടതുമായ ക്രിമിനൽവത്കരണം സാര്‍ക്കാരിനെ തന്നെ പിടിച്ചു കുലുക്കിയതാണ്. അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ കസ്റ്റഡി മരണം സംഭവിച്ചത് സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ചുവെന്നാണ് നേരത്തെ മുഖ്യന്ത്രി ഡി.ജി.പിയെ അറിയിച്ചത്.

പൊലീസിന്റെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തിയും മുഖ്യമന്ത്രി ഡി.ജി.പിയെ അറിയിച്ചിരുന്നു. നേരത്തെ മൂന്നു തവണ വീഡിയോ കോൺഫറൻസ് വഴി സംസ്ഥാനത്തെ മുഴുവൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെങ്കിലും ഇതിൽ ഫലം ഉണ്ടാകാത്ത സാഹചര്യത്തത്തിലാണ് വിപുലമായ യോഗം സംസ്ഥാനത്ത് വിളിക്കുന്നത്.