LiveTV

Live

Kerala

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

ഹൈക്കോടതിയിലാണ് ഹരജി എത്തിയത് 

കേരളത്തിലെ അഞ്ച്  മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ഹരജി

അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതിയുടെ പരിഗണനക്കെത്തിയത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അഴിമതി ചൂണ്ടിക്കാട്ടിയാണ് ഹരജികൾ സമർപ്പിച്ചിട്ടുള്ളത്.