LiveTV

Live

Kerala

പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന

വിജിലൻസ് അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തുന്നത്

 പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന

പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് സംഘം പരിശോധന നടത്തി. വിജിലൻസ് ഐ.ജി.എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. കൂടുതൽ പരിശോധനയുടെ ഭാഗമായാണ് സാമ്പിളുകൾ ശേഖരിക്കുന്നതെന്ന് വിജിലൻസ് ഐ.ജി പറഞ്ഞു.

പാലം നിർമാണത്തിൽ നടന്ന അഴിമതി സംബന്ധിച്ച് കൃത്യമായ ഒരു കണക്കുണ്ടാക്കാനാണ് വിജിലൻസ് ശ്രമം. അതിന്റെ ഭാഗമായി ഓരോ ഭാഗത്തും ഉപയോഗിച്ച കമ്പിയുടെയും സിമന്റിന്റെയും അളവ് കണക്കാക്കി യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടിയിരുന്ന നിർമാണ സാമഗ്രികളുടെ അളവുകളുമായി താരതമ്യം നടത്തും. കണക്കുകളടക്കം കുറ്റമറ്റകുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് തുടരും. ഐ.ജിക്കൊപ്പം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറും നിർമാണ മേഖലയിലെ വിദഗ്ധരും പരിശോധനയിൽ പങ്കെടുത്തു. പാലം നിർമിച്ച ആർ.ഡി.എസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടർ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കിയ കേസിൽ ആകെ 17 പ്രതികളാണുള്ളത്.