LiveTV

Live

Kerala

കടുത്ത വൈദ്യുതി പ്രതിസന്ധി; ഒരു മണിക്കൂര്‍ വരെ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി

ജൂലൈ 15ന് നടക്കുന്ന അവലോകന യോഗം നിര്‍ണായകമാണ്.

കടുത്ത വൈദ്യുതി പ്രതിസന്ധി; ഒരു മണിക്കൂര്‍ വരെ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി

സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക്. കടുത്ത വൈദ്യുത പ്രതിസന്ധിയുണ്ടെന്നും 10 ദിവസത്തിനകം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. വൈദ്യുത നിരക്ക് വര്‍ധന വലിയ തോതിലില്ലെന്നും മന്ത്രി പറഞ്ഞു.

കാലവര്‍ഷം കൈവിട്ടതോടെ കേരളത്തെ കാത്തിരിക്കുന്നത് വൈദ്യുതി നിയന്ത്രണത്തിന്‍റെ ദിനങ്ങളാണെന്ന സൂചനയാണ് വൈദ്യുതി മന്ത്രി നല്‍കുന്നത്. ജൂലൈ 15ന് നടക്കുന്ന അവലോകന യോഗം നിര്‍ണായകമാണ്. ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ആഭ്യന്തര ഉല്‍പാദനം കുറക്കേണ്ട സാഹചര്യമാണ്. ഇതിന് പകരം പുറത്ത് നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് പരിമിതിയുണ്ട്. ആവശ്യത്തിന് വൈദ്യുതി കൊണ്ടുവരുന്നതില്‍ തടസം നേരിട്ടാല്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി ഇടുക്കിയില്‍ പറഞ്ഞു

ഈ വര്‍ഷം കിട്ടിയത് 168 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ്. ഇടുക്കിയില്‍ ഇപ്പോഴുള്ളത് സംഭരണ ശേഷിയുടെ 13 ശതമാനം വെള്ളം മാത്രം. സംസ്ഥാനത്താകെ 469 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉലപാദിപ്പിക്കാനുള്ള വെള്ളം മാത്രമേയുള്ളൂ. ഇത് ഇനിയും കുറഞ്ഞാല്‍ വലിയ പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോകും.