LiveTV

Live

Kerala

ഓച്ചിറയില്‍ ഒരു വിദ്യാർഥിയിൽ കൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു

ഓച്ചിറയിലെ അറബിക് പഠനകേന്ദ്രത്തിലെ അന്തേവാസിയായ പതിനാറുകാറുകാരനിലാണ് രോഗം കണ്ടെത്തിയത് 

 ഓച്ചിറയില്‍ ഒരു വിദ്യാർഥിയിൽ കൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു

കൊല്ലം ഓച്ചിറയില്‍ ഒരു വിദ്യാർഥിയിൽ കൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു. ഓച്ചിറയിലെ അറബിക് പഠനകേന്ദ്രത്തിലെ അന്തേവാസിയായ പതിനാറുകാറുകാരനിലാണ് രോഗം കണ്ടെത്തിയത്. ഇവിടെ പഠിച്ചിരുന്ന പതിനൊന്നുവയസുകാരനില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത വിദ്യാർത്ഥികൾക്കാണ് രോഗം പിടിപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കൊല്ലം ജില്ലയിലെ ഓച്ചിറ കേന്ദ്രമായി പ്രവർത്തിക്കുന്ന അറബിക് പഠനകേന്ദ്രത്തിലെ അന്തേവാസിയായ വിദ്യാർത്ഥിക്കാണ് രോഗം പിടിപ്പെട്ടത്. ഇവിടെ പഠിച്ചിരുന്ന പതിനൊന്നുകാരൻ ഡിഫ്ത്തീരിയ ബാധിച്ച് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലാണ്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാനപത്തിലെ അഞ്ച് വിദ്യാർത്ഥികളുടെ തൊണ്ടയിലെ ശ്രവം പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിൽ അയച്ചിരുന്നു. അതിൽ പതിനാറുകാരനായ വിദ്യാർത്ഥി ഡിഫ്ത്തീരിയ ബാധിതനാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സകള്‍ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ഡിഫ്ത്തീരിയ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഓച്ചിറയിലെ അറബിക് പഠനകേന്ദ്രത്തിലെ അന്തേവാസികളായ 90 ശതമാനം പേരും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല. രോഗം പടരാതിരിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.