LiveTV

Live

Kerala

രാജു നാരായണ സ്വാമി ക്രമക്കേട് നടത്തിയെന്ന് കേന്ദ്രം

ലോക്സഭയില്‍ ആന്റോ ആന്റണി എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിഹ് തോമര്‍ ഇക്കാര്യം അറിയിച്ചത്.

രാജു നാരായണ സ്വാമി ക്രമക്കേട് നടത്തിയെന്ന് കേന്ദ്രം

നാളികേര വികസന ബോര്‍ഡ് അധ്യക്ഷനായിരിക്കെ രാജു നാരായണ സ്വാമി ക്രമക്കേട് നടത്തിയെന്ന് കേന്ദ്രം. ലോക്സഭയില്‍ ആന്റോ ആന്റണി എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിഹ് തോമര്‍ ഇക്കാര്യം അറിയിച്ചത്. പെരുമാറ്റദൂഷ്യം, കൃത്യനിര്‍വഹണത്തില്‍ വീഴ്ച എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാലാണ് പദവിയില്‍ നിന്ന് മാറ്റിയതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

നാളികേര വികസന ബോര്‍ഡിലെ അഴിമതി തുറന്ന് കാണിച്ചതിനാലാണ് പദവിയില്‍ നിന്ന് നീക്കിയതെന്ന രാജു നാരായണ സ്വാമിയുടെ ആരോപണങ്ങള്‍ തള്ളുന്നതാണ് കേന്ദ്രത്തിന്റെ മറുപടി. 10 വര്‍ഷം സര്‍വീസ് ശേഷിക്കെയാണ് കേന്ദ്ര സംസ്ഥാന സര്‍വീസുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജു നാരായണ സ്വാമിയെ പദവിയില്‍ നിന്ന് നീക്കിയത്.