LiveTV

Live

Kerala

തൃപ്പൂണിത്തുറ വെള്ളക്കെട്ടിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ശാപമോക്ഷം 

കാന അടിയന്തരമായി വൃത്തിയാക്കി മഴവെള്ളം സുഗമമായി ഒഴുകുന്നതിനും മഴ പെയ്യുമ്പോൾ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനും വേണ്ട നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

തൃപ്പൂണിത്തുറ  വെള്ളക്കെട്ടിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ശാപമോക്ഷം 

കൊച്ചി: പുറമ്പോക്ക് തോട് നികത്തപ്പെട്ടതിനെ തുടർന്ന് വെള്ളക്കെട്ടിൽ അകപ്പെട്ട് ദുരിതത്തിലായ തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയിലെ കുടുംബങ്ങൾക്ക് ശാപമോക്ഷം. കണ്ണംകുളങ്ങര കരിയിലംമ്പാടം പ്രദീപിന്റെ വീട് മുതൽ തെക്കോട്ട് വെള്ളക്കിനാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പനക്കൽ പുറമ്പോക്ക് തോട് വരെയുള്ള കാന അടിയന്തിരമായി വൃത്തിയാക്കാൻ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിക്ക് എറണാകുളം ജില്ലാ കളക്ടർ നിദേശം നൽകി. മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി.

കാന അടിയന്തരമായി വൃത്തിയാക്കി മഴവെള്ളം സുഗമമായി ഒഴുകുന്നതിനും മഴ പെയ്യുമ്പോൾ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനും വേണ്ട നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

വെള്ളക്കെട്ടിനാൽ 25 വർഷത്തിലേറെയായി 20 ഓളം കുടുംബങ്ങളാണ് ഇവിടെ നരക ജീവിതം നയിച്ചത്. ജൂണിൽ മഴക്കാലം തുടങ്ങിയാൽ പിന്നെ എട്ടുമാസത്തോളമാണ് ഇവർ വെള്ളക്കെട്ട് മൂലമുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പ്രദേശത്ത് പുതുതായെത്തിയ താമസക്കാരാണ് ഇതുവഴി ഒഴുകിയിരുന്ന തോടിനു തടയിട്ടത്. വെള്ളത്തിന് ഒഴുകാൻ വഴി ഇല്ലാതായപ്പോൾ മുതലാണ് ഇവരുടെ ദുരിത ജീവിതം ആരംഭിച്ചത്.