LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ട് പൊലീസുകാര്‍ കൂടി അറസ്റ്റില്‍

പൊലീസ് ഡ്രൈവര്‍ നിയാസ്, എഎസ്ഐ റെജിമോന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ട് പൊലീസുകാര്‍ കൂടി അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ രണ്ട് പൊലീസുകാര്‍ കൂടി അറസ്റ്റില്‍. പൊലീസ് ഡ്രൈവര്‍ നിയാസ്, എഎസ്ഐ റെജിമോന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണസംഘം മുന്പാകെ കീഴടങ്ങിയ പ്രതികളെ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തു. പ്രതികളെ ഇപ്പോള്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച് തെളിവെടുക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസ് ഉദ്യാഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയുരുന്നു. അവര്‍ നല്‍കിയ മൊഴിയിലും റെജിമോനും നിയാസും അതിക്രൂരമായി രാജ്കുമാറിനെ മര്‍ദ്ദിച്ചുവെന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം ഇവരെകൂടാതെ രണ്ട് പൊലീസ് ഉദ്യാേഗസ്ഥരെ കൂടി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും.