LiveTV

Live

Kerala

യു.പ്രതിഭ എം.എല്‍.എയുടെ മുന്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

യു.പ്രതിഭ എം.എല്‍.എയുടെ മുന്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കായംകുളം എം.എല്‍.എ, യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറും ആലപ്പുഴ തകഴി സ്വദേശിയുമായ ഹരി(47)യെയാണ് തിങ്കളാഴ്ച രാവിലെ ചുങ്കത്തറയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 2001ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്. 2018 ജനുവരിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു.