LiveTV

Live

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ തര്‍ക്കം; സിനഡില്‍ പരിഹാരമുണ്ടാകുമെന്ന് ജേക്കബ് മനത്തോടത്ത്

അതിരൂപതിയിലെ പ്രശ്നങ്ങള്‍ സിനഡില്‍ പ്രധാന ചര്‍ച്ചയാവും 

 എറണാകുളം-അങ്കമാലി അതിരൂപതയിലെ തര്‍ക്കം; സിനഡില്‍ പരിഹാരമുണ്ടാകുമെന്ന് ജേക്കബ് മനത്തോടത്ത്

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് സിനഡിൽ പരിഹാരമുണ്ടാകുമെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത്. അതിരൂപതിയിലെ പ്രശ്നങ്ങള്‍ സിനഡില്‍ പ്രധാന ചര്‍ച്ചയാവും. അനുമതി ലഭിച്ചാല്‍ കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തുമെന്നും മനത്തോടത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സഹമെത്രാൻ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തപ്പെട്ട സെബാസ്റ്റ്യൻ എടയന്ത്രത്തുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബിഷപ്പ് മനത്തോടത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിരൂപതയിലെ പ്രശ്നങ്ങൾ വരാനിരിക്കുന്ന സിനഡിൽ പ്രധാന ചർച്ചയാവും. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുമെന്നും സഭയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും മനത്തേടത്ത് പറഞ്ഞു. അനുമതി ലഭിച്ചാൽ കർദിനാളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദേഹം വ്യക്തമാക്കി. വത്തിക്കാനിൽ നിന്ന് തിരികെ എത്തിയ ശേഷം മനത്തോടത്ത് നടത്തിയ പ്രതികരണങ്ങൾ വിമത വിഭാഗത്തിന് കൂടുതൽ കരുത്ത് പകരുമെന്നാണ് കണക്കുക്കൂട്ടുന്നത്.