LiveTV

Live

Kerala

രോഗികളില്ല, വാര്‍ഡുകളില്‍ സൂക്ഷിച്ചിരിക്കുന്നത് കാലാവധി കഴിഞ്ഞ മരുന്നുകള്‍; എസ്.ആര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്റെ വാദം പൊളിയുന്നു

മീഡിയവണ്‍ നടത്തിയ അന്വേഷണത്തില്‍ ഒരു രോഗിയെ പോലും ആശുപത്രിയില്‍ കണ്ടെത്താനായില്ല

രോഗികളില്ല, വാര്‍ഡുകളില്‍ സൂക്ഷിച്ചിരിക്കുന്നത് കാലാവധി കഴിഞ്ഞ മരുന്നുകള്‍; എസ്.ആര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്റെ വാദം പൊളിയുന്നു

രോഗികളും ഡോക്ടര്‍മാരുമുള്ള ആശുപത്രിയാണെന്ന എസ്.ആര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്റെ വാദം പൊളിയുന്നു. മീഡിയവണ്‍ നടത്തിയ അന്വേഷണത്തില്‍ ഒരു രോഗിയെ പോലും ആശുപത്രിയില്‍ കണ്ടെത്താനായില്ല.

വാര്‍ഡുകളില്‍ ഒന്നില്‍ പോലും രോഗികളില്ല. വാർഡുകളിൽ സൂക്ഷിച്ചിരിക്കുന്നത് കാലാവധി കഴിഞ്ഞ മരുന്നുകൾ. രോഗികളെ വാടകക്ക് എടുക്കേണ്ട ആവശ്യം എസ്.ആര്‍ മെഡിക്കല്‍ കോളേജിനില്ലെന്ന് ചെയര്‍മാന്‍ ഷാജി ഇന്നലെ അവകാശപ്പെട്ടിരുന്നു. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനക്കായി എസ്.ആര്‍ മെഡിക്കല്‍ കോളേജ് രോഗികളെ വാടകക്ക് എടുത്ത സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോളേജിലെ വിദ്യാര്‍ഥികളാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

മെഡിക്കല്‍ കോളജിലേക്കായി രോഗികളെ വാഹനത്തില്‍ കോളജിന്‍റെ പുറക് വശത്ത് കൂടി ആശുപത്രിയിലേക്ക് പ്രവേശിക്കുന്നു. തുടര്‍ന്ന് ഇവര്‍ വാര്‍ഡുകളില്‍ രോഗികളായി കിടന്ന് അഭിനയിക്കുന്നു. പണം നല്‍കിയത് കൊണ്ടാണ് എത്തിയതെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. വ്യാഴാഴ്ചയായിരുന്നു വര്‍ക്കല എസ്.ആര്‍ കോളേജില്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ പരിശോധന നടന്നത്.