LiveTV

Live

Kerala

രാജ്കുമാറിന്റെ കണ്ണില്‍ പൊലീസ് മുളക് തേക്കുന്നത് നേരിട്ട് കണ്ടുവെന്ന് കൂട്ടുപ്രതി ശാലിനി

നെടുങ്കണ്ടം എസ്.ഐ 50,000 രൂപ കൈക്കൂലി ചോദിച്ചെന്നും ശാലിനി പറഞ്ഞു

രാജ്കുമാറിന്റെ കണ്ണില്‍ പൊലീസ് മുളക് തേക്കുന്നത് നേരിട്ട് കണ്ടുവെന്ന് കൂട്ടുപ്രതി ശാലിനി

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതി രാജ്കുമാറിനൊപ്പം തന്നെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് കൂട്ടുപ്രതി ശാലിനിയുടെ വെളിപ്പെടുത്തല്‍. കസ്റ്റഡിയില്‍ വച്ച് നെടുങ്കണ്ടം സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പച്ചമുളക് അരച്ച് രാജ്കുമാറിന്റെ കണ്ണിലും തന്റെ സ്വകാര്യ ഭാഗങ്ങളിലും തേച്ചതായ് ശാലിനി വെളിപ്പെടുത്തി.

വനിതാ പൊലീസിനു പുറമെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും മര്‍ദ്ദിച്ചതായി ശാലിനി വെളിപ്പെടുത്തി. നേരത്തെ 50,000 രൂപ കൈക്കൂലിയായി എസ്.ഐയ്ക്ക് നല്‍കിയതായും ശാലിനി പറയുന്നു.

നെടുങ്കണ്ടത്ത് രാജ്കുമാറിനും കൂട്ടുപ്രതികള്‍ക്കും പൊലീസിന്റെ മൂന്നാംമുറപ്രയോഗം ഉണ്ടായി എന്ന വെളിപ്പെടുത്തലാണ് ശാലിനി നടത്തിയത്. കസ്റ്റഡിയില്‍ വച്ച് കാലില്‍ ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ പച്ചമുളക് അരച്ച് തേച്ചുവെന്നുമാണ് ശാലിനി പറയുന്നത്. രാജ്കുമാറിന്റെ ഇരുകണ്ണിലും മുളക് അരച്ച് തേച്ചുവെന്നും ശാലിനി പറയുന്നു.

Also read: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

Also read: നെടുങ്കണ്ടം ഉരുട്ടിക്കൊലയും കരുണാകരന്റെ ജന്മദിനവും 

തട്ടിപ്പ് നടത്തിയ ഹരിതാ ഫിനാന്‍സിന്റെ എം.ഡിയായിരുന്നു താനെന്നാണ് ശാലിനി പറയുന്നത്. നാട്ടുകാരില്‍നിന്നും സംഘങ്ങളില്‍നിന്നും പിരിച്ചെടുത്ത് 15ലക്ഷത്തില്‍ താഴെ മാത്രമുള്ള തുകയാണെന്നും അത് രാജ്കുമാര്‍ തന്നെ ചിലവഴിച്ചുവെന്നും ശാലിനി പറയുന്നു. കോടികള്‍ തട്ടിച്ചുവെന്നത് ശരിയല്ല. മുമ്പ് നെടുങ്കണ്ടം എസ്‌ഐയ്ക്ക് 50000രൂപ കൈകൂലി നല്‍കി.

നാട്ടുകാരില്‍ നിന്ന് ശേഖരിച്ച പണം രാജ്കുമാര്‍ നല്‍കിയത് രാജു, നാസര്‍ എന്നിവര്‍ക്കാണ്. ഇരുവരും മലപ്പുറം സ്വദേശികളായിരുന്നുവെന്ന് രാജ്കുമാര്‍ അറിയിച്ചിരുന്നത്. ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണസംഘം മുമ്പാകെ ഹാജരാകുമെന്നും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ മൊഴിയായി നല്‍കുമെന്നും ശാലിനി വ്യക്തമാക്കി.