LiveTV

Live

Kerala

ലൈഫ് മിഷന്‍ പദ്ധതിയിലെ 101 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

ലൈഫ് പദ്ധതി പ്രകാരം എല്ലാവര്‍ക്കും സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പങ്കെടുത്ത പരിപാടി യു.ഡി.എഫ് ബഹിഷ്കരിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയിലെ 101 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയില്‍ നിര്‍മ്മിച്ച 101 വീടുകളുടെ താക്കോല്‍ദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. ലൈഫ് പദ്ധതി പ്രകാരം എല്ലാവര്‍ക്കും സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പങ്കെടുത്ത പരിപാടി യു.ഡി.എഫ് ബഹിഷ്കരിച്ചു.

വീടില്ലാത്ത 101 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ ദാനമാണ് മന്ത്രി ഏ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചത്. കാഞ്ഞിരപ്പുഴ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

എന്നാല്‍ ലൈഫ് പദ്ധതി പ്രകാരം പല കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികളും നേതാക്കളും ചടങ്ങില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ ലീഗ് നേതാവും തെങ്കര പഞ്ചായത്ത് പ്രസിഡന്‍റുമായ സലീന പരിപാടിയില്‍ പങ്കെടുത്തു. നേരത്തെ പല തരത്തിലുള്ള സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിച്ച വീടുകളും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും ആരോപണം ഉണ്ട്.