LiveTV

Live

Kerala

കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികള്‍ 

മണ്ഡലത്തിൽ യു.ഡി.എഫിന് വേണ്ടത്ര ഭൂരിപക്ഷം നേടാനാകാതിരുന്നതും എൽ.ഡി.ഫും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വിഹിതത്തിലെ നേരിയ വ്യത്യാസവും മത്സരം വാശിയേറിയതാക്കും.

കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികള്‍ 

കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഊര്‍ജിതമാക്കി. മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യു.ഡി.എഫ് ബ്ലോക്ക് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമിട്ടു. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ഈ മാസം പത്തിന് മണ്ഡലത്തിലെത്തും.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുവിഹിതം അടിസ്ഥാനമാക്കിയാണ് മുന്നണികൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. മണ്ഡലത്തിൽ യു.ഡി.എഫിന് വേണ്ടത്ര ഭൂരിപക്ഷം നേടാനാകാതിരുന്നതും എൽ.ഡി.ഫും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വിഹിതത്തിലെ നേരിയ വ്യത്യാസവും മത്സരം വാശിയേറിയതാക്കും. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള നിയോജക മണ്ഡലം തലത്തിലുള്ള നേതൃയോഗം കഴിഞ്ഞു. മണ്ഡലം നിലനിർത്തുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് ക്യാമ്പ് പങ്കുവെയ്ക്കുന്നത്.

1996ൽ കൈവിട്ട മണ്ഡലം എങ്ങനെയും തിരിച്ചു പിടിക്കണമെന്ന കണക്കുക്കൂട്ടലിലാണ് എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 10ആം തീയതി മണ്ഡലത്തിലെത്തും അതേസമയം മണ്ഡലത്തിൽ ബി.ജെ.പിയുടെ ബൂത്ത് തല പ്രവർത്തനം നേരത്തെ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാന നേതാക്കൾ പ്രധാന പ്രവർത്തകരെ നേരിൽ കണ്ട് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യും.