LiveTV

Live

Kerala

തോപ്പുംപടിയിലെ ചെരുപ്പുകടയില്‍ വന്‍ തീപ്പിടുത്തം

ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന മാഴ്‌സണ്‍ ഫുട്ട് വെയറിന്റെ മുകളിലത്തെ നിലയിലാണ് തീ പിടിത്തമുണ്ടായത്.

തോപ്പുംപടിയിലെ ചെരുപ്പുകടയില്‍ വന്‍ തീപ്പിടുത്തം

കൊച്ചി തോപ്പുംപടി നഗരമധ്യത്തിലെ ചെരുപ്പുകടയില്‍ വന്‍ തീപിടിത്തം. ഒമ്പത് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. കൊച്ചിയില്‍ അഞ്ച് മാസത്തിനിടയില്‍ ഉണ്ടാവുന്ന നാലാമത്തെ വലിയ തീപിടുത്തമാണ് ഇത്.

ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന മാഴ്‌സണ്‍ ഫുട്ട് വെയറിന്റെ മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നത്. മുകളിലത്തെ നില പൂര്‍ണ്ണമായും കത്തി നശിച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ തടക്കം ഒമ്പത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലതെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇടുങ്ങിയ കട മുറി ആയതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണ വിധേയമാക്കിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്ന് സംശയമുണ്ടെങ്കിലും അതിനുള്ള സാധ്യത ഇല്ലെന്നാണ് കടയുടമ പറയുന്നത്. ഞായറാഴ്ച ആയതിനാല്‍ പെട്ടെന്ന് ഫയര്‍ഫോഴ്‌സിന് സ്ഥലത്തെത്താന്‍ സാധിച്ചതുകൊണ്ട് വലിയ അപകടം ഒഴിവായി. അഞ്ച് മാസത്തിനിടയില്‍ കൊച്ചിയില്‍ ഉണ്ടാവുന്ന നാലാമത്തെ വലിയ തീപിടുത്തമാണ് തോപ്പുംപടിയിലേത്.