LiveTV

Live

Kerala

കൊല്ലത്ത് ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു

ഓച്ചിറയിലെ അറബിക് പഠന കേന്ദ്രത്തിലെ പതിനൊന്നുകാരനാണ് രോഗം ബാധിച്ചത് 

 കൊല്ലത്ത് ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഒരാൾക്ക് ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു. ഓച്ചിറയിലെ അറബിക് പഠന കേന്ദ്രത്തിലെ പതിനൊന്നുകാരനാണ് രോഗം ബാധിച്ചത്. വിദ്യാർഥി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിൽസയിലാണ്. പഠനകേന്ദ്രത്തില്‍ 253 വിദ്യാർഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇതിൽ ചിലർ പനി ബാധിതരാണ്.

അഞ്ച് പേരുടെ തൊണ്ടയിലെ ശ്രവം സർക്കാർ ലാബിൽ പരിശോധനയ്ക്കായി അയച്ചു. രോഗം പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.