LiveTV

Live

Kerala

മെഡിക്കൽ കോഴ വിവാദം; സി.എസ്.ഐ സഭയിൽ പൊട്ടിത്തെറി

ബിഷപ്പിനെ മാറ്റി സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.എസ്.ഐ ഭരണസമിതി ദക്ഷിണേന്ത്യന്‍ സിനഡിന് പരാതി നൽകി

 മെഡിക്കൽ കോഴ വിവാദം; സി.എസ്.ഐ സഭയിൽ പൊട്ടിത്തെറി

കാരക്കോണം മെഡിക്കൽ കോളജ് സീറ്റ് കോഴയുടെ പേരിൽ സി.എസ്.ഐ ദക്ഷിണ കേരളാ മഹായിടവകയിൽ പൊട്ടിത്തെറി. വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ തലവരിപ്പണം സമാന്തര അക്കൗണ്ടിലേക്കാണ് മാറ്റിയതെന്ന ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ വെളിപ്പെടുത്തലാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ബിഷപ്പിനെ മാറ്റി സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.എസ്.ഐ ഭരണസമിതി ദക്ഷിണേന്ത്യന്‍ സിനഡിന് പരാതി നൽകി.

തലവരി പണം വാങ്ങി സീറ്റ് നൽകിയില്ലെന്ന് കാണിച്ച് വിദ്യാർത്ഥികൾ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന് പരാതി നൽകിയിരുന്നു. തുടർന്നാണ് തലവരി പണം തിരികെ നൽകാമെന്ന് അറിയിച്ച് ബിഷപ്പ് ധർമ്മരാജ് റസാലം ജസ്റ്റിസിന് രേഖാമൂലം എഴുതി നൽകിയത്. ഏഴരക്കോടി രൂപ പന്ത്രണ്ട് മാസം കൊണ്ട് തിരികെ നൽകാമെന്നാണ് അറിയിച്ചത്. സമാന്തര അക്കൗണ്ടിലേക്കാണ് ഈ പണം മാറ്റിയതെന്നും വെളിപ്പെടുത്തി. ഈ അക്കൗണ്ടിനെ ചൊല്ലിയാണ് ഇപ്പോഴത്തെ പൊട്ടിത്തെറി. ബിഷപ്പിന്റെ അറിവോടെയാണ് പണം സമാന്തര അക്കൗണ്ടിലേക്ക് മാറ്റിയ തെന്നാണ് പുതിയ ഭരണസമിതിയുടെ ആരോപണം. ഓഡിറ്റ് നടത്തിയപ്പോൾ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തി.

കോഴ ഇടപാടിൽ മുൻ ഡയറക്ടർ ഡോ.ബന്നറ്റ് എബ്രഹാം ,മുൻ കൺട്രോളർ പി.തങ്കരാജ് മുൻ പ്രിൻസിപ്പൽ പി.മധുസൂദനൻ എന്നിവർക്കെതിരെ നിലവിൽ കേസുണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് ബിഷപ്പ് ധർമ്മരാജ് റസാലം പറഞ്ഞത്.