LiveTV

Live

Kerala

എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത പക്ഷവുമായി സമവായത്തിനൊരുങ്ങി ആലഞ്ചേരി

സഹായമെത്രാൻ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തപ്പെട്ട വൈദികർക്ക് ആവശ്യമെങ്കിൽ അരമനയിൽ താമസിക്കാൻ സൗകര്യമൊരുക്കാമെന്ന് ആലഞ്ചേരി ഉറപ്പ് നൽകി 

 എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത പക്ഷവുമായി സമവായത്തിനൊരുങ്ങി ആലഞ്ചേരി

എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത പക്ഷവുമായി സമവായത്തിനൊരുങ്ങി കർദ്ദിനാൾ ജോർജ് ആലഞ്ചേരി . സഹായമെത്രാൻ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തപ്പെട്ട വൈദികർക്ക് ആവശ്യമെങ്കിൽ അരമനയിൽ താമസിക്കാൻ സൗകര്യമൊരുക്കാമെന്ന് ആലഞ്ചേരി ഉറപ്പ് നൽകി. സഭാവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് വൈദികരെ നിയന്ത്രിക്കാമെന്ന ഫെറോന വികാരിമാരുടെ ഉറപ്പിനെ തുടർന്നാണ് തീരുമാനം. അതേ സമയം കർദ്ദിനാളിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലന്നും ശേഷിക്കുന്ന പള്ളികളിലും പ്രമേയം അവതരിപ്പിക്കുമെന്നും വിമതവിഭാഗം വ്യക്തമാക്കി.

സഭയിലെ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ വൈദികരുടെ നേതൃത്വത്തിൽ വിമത വിഭാഗം തുറന്ന പോരിന് തയ്യാറായതാണ് സമവായ നീക്കങ്ങൾക്ക് കർദിനാളിനെ പ്രേരിപ്പിച്ചത്. സഹായ മെത്രാൻ സ്ഥാനത്ത് നിന്നും മാറ്റി നിർത്തപ്പെട്ട ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിനും ജോസ് പുത്തൻപുരക്കലിനും അരമനയിൽ വീണ്ടും താമസമൊരുക്കാമെന്നാണ് ഇന്നലെയാണ് കർദിനാൾ ഉറപ്പ് നൽകിയത്. വിമതവിഭാഗം വൈദികരെ നിയന്ത്രിക്കാമെന്ന ഫെറോന വികാരിമാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കർദ്ദിനാൾ തീരുമാനം എടുത്തത്.

സഹായ മെത്രാന്മാരുടെ സസ്പെൻഷൻ പിൻവലിക്കില്ലങ്കിലും വൈദികർ അരമനയിലെത്തുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കർദിനാൾ പക്ഷത്തിന്റെ കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ ഇന്ത്യൻ കാത്തലിക് ഫോറം അടക്കമുള്ള സംഘടനകൾ തീരുമാനത്തെ സ്വാഗതം ചെയ്തു. അതേ സമയം പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട് പോകില്ലെന്നും കർദ്ദിനാളിനെതിരായ പ്രമേയം ഇന്ന് പള്ളികളിൽ വായിക്കുമെന്നും വിമത വിഭാഗം നിലപാടറിയിച്ചിട്ടുണ്ട്.

വിവിധ ഇടവകളിലായി ജാഗ്രത സമിതികൾ രൂപീകരിക്കിക്കുകയും പ്രമേയം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന പള്ളികളിലും പ്രമേയം അവതരിപ്പിച്ച് ഉടൻ സഭാ നേതൃത്വത്തിനും വത്തിക്കാനും കൈമാറാനാണ് ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി. എന്നാൽ കർദ്ദിനാളിനെയും സിനഡിനെയും തള്ളി വിമതർ മുന്നോട്ട് പോകുന്നത് സഭയിലെ പ്രതിസന്ധികള്‍ രൂക്ഷമാക്കാനാണ് സാധ്യത.

Also read: സിറോ മലബാര്‍ ഭൂമിയിടപാട്; ആലഞ്ചേരിക്കെതിരെ കേസെടുത്തു

Also read: സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്