LiveTV

Live

Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പണം കാണാതായ സംഭവം: മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്യും

എച്ച്.ഡി.എസ് സർജിക്കൽ ഷോപ്പിലെ മൂന്ന് ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്യുക.

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പണം കാണാതായ സംഭവം: മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്യും

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പണം കാണാതായ സംഭവത്തിൽ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്യാൻ തീരുമാനം. എച്ച്.ഡി.എസ് സർജിക്കൽ ഷോപ്പിലെ മൂന്ന് ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്യുക. ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം.

എച്ച്.ഡി.എസ് സർജിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റ് ജിനൻ, ബിൽ കലക്ടർ ഗായത്രി, അക്കൗണ്ടന്റ് അനുശ്രീ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് ആശുപത്രി വികസന സമിതി തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സർജിക്കൽ ഷോപ്പിൽ നിന്നും ഒമ്പത് ലക്ഷത്തി എഴുപതിനായിരം രൂപ കാണാതായത്. 24 മണിക്കൂറും ജീവനക്കാർ പ്രവർത്തിക്കുന്ന സ്ഥലത്ത് പുറത്ത് നിന്നുള്ള മോഷണ സാധ്യത പൊലീസ് തള്ളിയിരുന്നു. തുടർന്ന് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എല്ലാ ജീവനക്കാർക്കും സൂപ്രണ്ട് വിശദീകരണ മെമ്മോ നൽകുകയും ചെയ്തു.

തുടർന്നാണ് ആശുപത്രി വികസന സമിതി ചേർന്ന് പണം കൈകാര്യം ചെയ്യുന്ന മൂന്ന് പേരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സസ്പെന്‍ഡ് ചെയ്ത അക്കൗണ്ടന്റും ഫാർമസിസ്റ്റും കരാർ കാലാവധി പൂർത്തിയാക്കി പോയവരാണ്. സ്റ്റോറിന്റെ ചുമതലയുള്ള മെഡിക്കൽ ഓഫീസറോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചു.