LiveTV

Live

Kerala

അംഗീകാരത്തിന് രോഗികളെ വാടകക്കെടുത്തു; വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ വന്‍ തട്ടിപ്പ്   

ആളുകളെ പുറത്ത് നിന്ന് ബസില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ സഹിതം വിദ്യാര്‍ത്ഥികളാണ് തട്ടിപ്പ് പുറത്തറിയിച്ചത്. പുറത്തെത്തിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രതികാര നടപടിയുണ്ടാകുന്നുവെന്നും ആക്ഷേപമുണ്ട്

അംഗീകാരത്തിന് രോഗികളെ വാടകക്കെടുത്തു; വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ വന്‍ തട്ടിപ്പ്   

മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനക്കായി രോഗികളെന്ന വ്യാജേന ആളുകളെ ഇറക്കി മെഡിക്കല്‍ കോളജിന്‍റ കബളിപ്പിക്കല്‍. മെഡിക്കല്‍ കോഴ വിവാദത്തില്‍പ്പെട്ട വര്‍ക്കല എസ്.ആര്‍ കോളജാണ് തട്ടിപ്പ് നടത്തിയത്. കോളെജിലെ വിദ്യാര്‍ഥികളാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

മെഡിക്കല്‍ കോളജിലേക്കായി രോഗികളെ വാഹനത്തില്‍ കോളജിന്‍റെ പുറക് വശത്ത് കൂടി ആശുപത്രിയിലേക്ക് പ്രവേശിക്കുന്നു. തുടര്‍ന്ന് ഇവര്‍ വാര്‍ഡുകളില്‍ രോഗികളായി കിടന്ന് അഭിനയിക്കുന്നു. പണം നല്‍കിയത് കൊണ്ടാണ് എത്തിയതെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. വ്യാഴാഴ്ചയായിരുന്നു വര്‍ക്കല എസ്.ആര്‍ കോളേജില്‍ മെഡിക്കല്‍ കൌണ്‍സിലിന്‍റെ പരിശോധന നടന്നത്.

സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തെത്തിച്ചത്. കാരുണ്യ പദ്ധതിയുടെ ഭാഗമായാണ് രോഗികളെത്തിയതെന്ന മാനേജ്മെന്‍റ് വാദത്തെയും വിദ്യാര്‍ഥികള്‍ തള്ളി. ഡോക്ടര്‍മാരെയും താല്‍ക്കാലികമായി എത്തിച്ചാണ് എം.സി.ഐ പരിശോധനയെ കോളേജ് നേരിടുന്നത്. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് എം.സി.ഐ കോളജില്‍ വീണ്ടും പരിശോധന നടത്തിയത്.