LiveTV

Live

Kerala

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സംസ്ഥാനത്തെ ആദ്യ ഓട്ടിസം പാർക്ക് തിരുവനന്തപുരത്ത്

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി  സംസ്ഥാനത്തെ ആദ്യ  ഓട്ടിസം പാർക്ക്  തിരുവനന്തപുരത്ത്

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സംസ്ഥാനത്തെ ആദ്യ ഓട്ടിസം പാർക്ക് തിരുവനന്തപുരത്ത് തുടങ്ങി. ഫോർട്ട് യു .പി സ്കൂളിൽ ആരംഭിച്ച പാർക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളിലും ഓട്ടിസം പാർക്ക് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ അഭിയാന്റെ കീഴിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ആധുനിക ഓട്ടിസം പാർക്ക് തുടങ്ങിയത്. സ്പീച്ച് തെറാപ്പി, ഫിസിയോ, ബാൻഡ്, ചിത്രരചന, സംഗീത, നൃത്ത ,യോഗ പരിശീലനം തുടങ്ങിയ സേവനങ്ങളും ഉണ്ടാകും.

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഓട്ടിസം പാർക്ക് ആരംഭിക്കും. ഇതിനായി 7 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.