LiveTV

Live

Kerala

കൊല്ലത്ത് ബി.ജെ.പി നേതാവിനെതിരെ ലൈംഗികാരോപണം

കൊല്ലത്ത് സൈനികന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്.

കൊല്ലത്ത് ബി.ജെ.പി നേതാവിനെതിരെ ലൈംഗികാരോപണം

കൊല്ലത്ത് സൈനികന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്. ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന നെടുമ്പന ഓമനക്കുട്ടനെതിരെ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആരോപണത്തെ തുടര്‍ന്ന് ഓമനക്കുട്ടനെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബി.എസ്. എഫില്‍ ജോലി ചെയ്യുന്ന സൈനികന്‍ സ്ഥലം മാറ്റത്തിനായി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഓമനക്കുട്ടനെ സമീപിച്ചിരുന്നു. സ്ഥലംമാറ്റം ശരിയാക്കാമെന്ന് ഉറപ്പുനല്‍കി ഓമനക്കുട്ടന്‍ സൈനികന്റെ ഭാര്യയെ കുണ്ടറയിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവെച്ച് ഇയാള്‍ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സൈനികന്റെ പരാതി.

സംഭവത്തിന് പിന്നാലെ പരാതി നല്‍കിയെങ്കിലും ഓമനക്കുട്ടനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്നും ബി.ജെ.പി അനുഭാവി കൂടിയായ സൈനികന്‍ പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന യുവതി ഇ-മെയില്‍ വഴി പരാതി നല്‍കിയതോടെ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നും നെടുമ്പന ഓമനക്കുട്ടന്‍ പ്രതികരിച്ചു.