LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകുന്നു

കേസില്‍ അറസ്റ്റിലാകേണ്ട രണ്ടാം പ്രതി പൊലീസ് ഡ്രൈവര്‍ നിയാസ്, മൂന്നാം പ്രതി എ.എസ്.ഐ എന്നിവര്‍ അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്ന് ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇവര്‍ ഇപ്പോഴും ഒളിവിലാണ്

 നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകുന്നു

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് വൈകുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരാണ് ഇപ്പോഴും ഒളിവില്‍ തുടരുന്നത്. അന്വേഷണ സംഘം തലവന്‍ ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാള്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി വിശദമായി ക്രൈബ്രാഞ്ച് രേഖപ്പെടുത്തുകയാണ്. കേസില്‍ അറസ്റ്റിലാകേണ്ട രണ്ടാം പ്രതി പൊലീസ് ഡ്രൈവര്‍ നിയാസ്, മൂന്നാം പ്രതി എ.എസ്.ഐ എന്നിവര്‍ അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്ന് ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇവര്‍ ഇപ്പോഴും ഒളിവിലാണ്. കോടതി മുമ്പാകെ ഹാജരായി കീഴടങ്ങാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്.

അന്വേഷണസംഘം തലവന്‍ ഐ.ജി ഗോപേഷ് അഗര്‍വാള്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിയശേഷം ക്രൈംബ്രാഞ്ച് സംഘം ക്യാമ്പ് ചെയ്യുന്ന ഗസ്റ്റ് ഹൗസിലുമെത്തി മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി അന്വേഷണപുരോഗതി വിലയിരുത്തി. റിമാന്‍ഡില്‍ കഴിയുന്ന എസ്.ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ പീര്‌മേട് കോടതി തള്ളി. സംഭവത്തില്‍ പീര്‌മേട് ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്നറിയാന്‍ ജയില്‍ ഐജി തങ്കയ്യ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു.

Also read: നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

അവശനായിരുന്ന രാജ്കുമാറിന് വേണ്ട സമയം ജയില്‍ അധികൃതര്‍ ചികില്‍സ നല്‍കിയില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇത് കൂടി ഉള്‍പ്പെടുത്തിയാണ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Also read: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്ത് രാജ്കുമാറിന്‍റെ ബന്ധുക്കള്‍

Also read: നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും