LiveTV

Live

Kerala

രാജേന്ദ്രബാബു കമ്മറ്റി 19 സ്വാശ്രയ മെഡി. കോളജുകളുടെ ഫീസ് നിശ്ചയിച്ചു

ഫീസ് നിര്‍ണയിച്ചതോടെ മെഡിക്കല്‍ പ്രവേശ നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയും

രാജേന്ദ്രബാബു കമ്മറ്റി 19 സ്വാശ്രയ മെഡി. കോളജുകളുടെ ഫീസ് നിശ്ചയിച്ചു

19 സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഫീസ് നിശ്ചയിച്ചു. 5,85,000 മുതല്‍ 7,19,000 വരെയാണ് മെഡിക്കല്‍ സീറ്റിലെ ഫീസ്. ആര്‍ രാജേന്ദ്രബാബു കമ്മറ്റിയാണ് ഫീസ് നിശ്ചയിച്ചത്. 10 മുതല്‍ 12 ലക്ഷം വരെ ഫീസാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നത്.

ഫീസ് നിര്‍ണയം വൈകിയത് സ്വാശ്രയ മെഡിക്കല്‍പ്രവേശനം വൈകിപ്പിക്കുമെന്ന ആശങ്കക്കിടെയാണ് ഫീസ് നിര്‍ണയ സമിതി ഫീസ് നിര്‍ണിയിച്ച് ഉത്തരവിറക്കിയത്. 6,16,000 രൂപയാണ് ഭൂരിഭാഗം കോളജുകളുടെയും ഫീസ്. എം.ഇ.എസ്, പുഷ്പഗിരി, അല്‍ അസ്ഹര്‍, അസീസിയ, അമല, ജൂബില, കാരക്കോണം, ബീലിവേഴ്‌സ്, മലബാര്‍, ശ്രീഗോകുലം, മലങ്കര, ട്രാവന്‍കൂര്‍ എന്നീ കോളജുകള്‍ക്കാണ് 616000 ഫീസ് നിര്‍ണിയച്ചത്.

എസ്.യു.ടിക്കും കരുണക്കുമാണ് ഏറ്റവും കുറവ് ഫീസ്. യഥാക്രമം 5,85,000, 5,94,000 എന്നിങ്ങനെയാണ് ഈ കോളജുകളുടെ ഫീസ്. 7,19,000 ഫീസ് ഉള്ള ശ്രീനാരായണ എറണാകുളത്തിനാണ് ഏറ്റവും ഉയര്‍ന്ന ഫീസ് ലഭിച്ചത്. ഡി.എം 6,58,000 പി.കെ ദാസ 6,64,000, മൗണ്ട് സിയോണ്‍ 6,11,000 കെ.എം.സി.റ്റി 6,09,000 എന്നിങ്ങനെയാണ് മറ്റു ഫീസ് നിരക്കുകള്‍.

10 ലക്ഷം മുതല്‍ 12 വരെയാണ് സ്വാശ്രയ കോളജുകള്‍ ആവശ്യപ്പെട്ടിരുന്ന ഫീസ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആനുപാതികമായ വര്‍ധനവ് മാത്രമാണ് രാജേന്ദ്രബാബു കമ്മറ്റി അംഗീകരിച്ചത്. ഫീസ് നിര്‍ണയിച്ചതോടെ മെഡിക്കല്‍ പ്രവേശ നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയും. അതേസമയം ഫീസ് നിര്‍ണയത്തിനോട് മാനേജ്‌മെന്റ് സ്വീകരിക്കുന്ന നിലപാടിനും പ്രാധാന്യമുണ്ട്