LiveTV

Live

Kerala

ജോസഫ് ഗ്രൂപ്പിന്‍റെ ഉന്നതാധികാര സമിതി യോഗം ഇന്ന്; പിളര്‍പ്പിന് ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യും

ജോസഫ് ഗ്രൂപ്പിന്‍റെ ഉന്നതാധികാര സമിതി യോഗം ഇന്ന്; പിളര്‍പ്പിന് ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യും

കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ ഉച്ചക്ക് 2 മണിക്കാണ് യോഗം ചേരുക. ജോസ് കെ.മാണി വിഭാഗം പാർട്ടി പിളർത്തിയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ യോഗം ചർച്ച ചെയ്യും. ജോസ് കെ.മാണിക്കെതിരായ നിയമ നടപടികളും അദ്ദേഹത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾക്കെതിരായ കൂറുമാറ്റ നിരോധന നിയമത്തിന്റെ സാധ്യതകളും യോഗം പരിശോധിക്കും.