LiveTV

Live

Kerala

സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കൂട്ടാനുള്ള തീരുമാനം; കള്ളക്കടത്ത് വര്‍ധിക്കുമെന്ന് ആശങ്ക

സ്വര്‍ണ വ്യാപാര മേഖലക്ക് നഷ്ടമുണ്ടാക്കുന്ന നടപടിയാണ് ബജറ്റിലെ നിര്‍ദേശമെന്ന്വ്യാപാരികളും പറയുന്നു 

 സ്വര്‍ണത്തിന്റെ  കസ്റ്റംസ് തീരുവ കൂട്ടാനുള്ള തീരുമാനം; കള്ളക്കടത്ത് വര്‍ധിക്കുമെന്ന് ആശങ്ക

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കൂട്ടാനുള്ള തീരുമാനം മൂലം സ്വര്‍ണകള്ളക്കടത്ത് വര്‍ധിക്കുമെന്ന് ആശങ്ക. സ്വര്‍ണ വ്യാപാര മേഖലക്ക് നഷ്ടമുണ്ടാക്കുന്ന നടപടിയാണ് ബജറ്റിലെ നിര്‍ദേശമെന്ന് വ്യാപാരികളും പറയുന്നു. കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതോടെ പവന് അറുനൂറ്റിയമ്പതിലധികം രൂപയാണ് കൂടിയത്.

സുരക്ഷിത നിക്ഷേപമെന്ന രീതിയിലാണ് സ്വര്‍ണത്തെ സാധാരണക്കാര്‍ കണക്കാക്കുന്നത്. എന്നാല്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ 10 ശതമാനമുണ്ടായിരുന്ന തീരുവ 12.5 ശതമാനായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് അനധികൃത സ്വര്‍ണക്കച്ചവടത്തിന് വഴിയൊരുക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

സ്വര്‍ണക്കള്ളക്കടത്ത് തടയാന്‍ മതിയായ സംവിധാനം രാജ്യത്തില്ല. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവിന് ആനുപാതികമായി രാജ്യത്തും സ്വര്‍ണ വില കുതിക്കുകയാണ്.ഇതിന് പിന്നാലെ നികുതി വര്‍ധനവ് കൂടി പ്രഖ്യാപിച്ചത് വലിയ പ്രത്യാഘാതമുണ്ടാക്കും.കേന്ദ്രത്തിന്റെ നടപടി വലിയ നികുതി നഷ്ടത്തിനു വഴി വെക്കും.