LiveTV

Live

Kerala

സി.എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് ജോസഫ്  

യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെയെന്നായിരുന്നു ജോസ് കെ മാണി പ്രതികരണം.

സി.എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് ജോസഫ്  

സി.എഫ്. തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്നു പി.ജെ ജോസഫ്. കോടതിയിലുള്ള കേസ് തീര്‍പ്പായശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. പാലായില്‍ നിഷ ജോസ് കെ.മാണിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയാലും അംഗീകരിക്കുമെന്നും ജോസഫ് പറഞ്ഞു. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെയെന്നായിരുന്നു ജോസ് കെ മാണി പ്രതികരണം.

29 അംഗ ഉന്നതാധികാര സമിതിയിലെ പതിനഞ്ച് അംഗങ്ങളാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. പി.ജെ ജോസഫിനു പുറമേ എം.എല്‍.എമാരായ സി.എഫ്.തോമസ്, മോന്‍സ് ജോസഫ്, മുതിര്‍ന്ന നേതാവ് ജോയ് എബ്രഹാം എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോടതിയിലുള്ള കേസില്‍ വിധി വരുന്നതിന് പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ യോഗത്തില്‍ ധാരണയായി.

ജോസ് കെ മാണി തെറ്റ് തിരുത്തി വന്നാല്‍ യോജിച്ച് പോകുമെന്നും പാലായില്‍ യു.ഡി.എഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

അതേസമയം, കേരള കോണ്‍ഗ്രസിന്റെ ഭരണഘടന നേതാക്കള്‍ പഠിക്കണമെന്നും ആക്ടിങ്, വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഭരണഘടനാപരമല്ലെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.