LiveTV

Live

Kerala

വാടകക്ക് എടുക്കുന്ന ആഡംബര കാറുകള്‍ പണയം വെച്ച് പണം തട്ടുന്ന സംഘം കോട്ടയത്ത് പിടിയില്‍

വാടകക്ക് എടുക്കുന്ന ആഡംബര കാറുകള്‍ പണയം വെച്ച് പണം തട്ടുന്ന സംഘം കോട്ടയത്ത് പിടിയില്‍

വാടകക്ക് എടുക്കുന്ന ആഡംബര കാറുകള്‍ പണയം വെച്ച് പണം തട്ടുന്ന സംഘം കോട്ടയത്ത് പിടിയില്‍. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അരുണ്‍, മലപ്പുറം സ്വദേശികളായ മനാഫ്, നസീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 22 ആഡംബര കാറുകളും പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ള കാറുകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കോട്ടയം ഓണംതുരത്ത് സ്വദേശിയായ ഒരാള്‍ നല്‍കിയ പരാതിയില്‍ നിന്നുമാണ് തട്ടിപ്പിന്റെ വിവരം പുറത്ത് വരുന്നത്. ഇയാളുടെ ഇന്നോവ ക്രിസ്റ്റ കാര്‍ തട്ടിപ്പ് സംഘം വാടകയ്ക്ക് എടുത്ത് പണയം വെച്ചിരുന്നു. ഈ കേസിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ സമാനമായ രീതിയില്‍ സംഘം നിരവധി കാറുകള്‍ വാടകയ്ക്ക് എടുത്ത് പണയം വെച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 22 കാറുകള്‍ കണ്ടെത്താനായി.

വാടകയ്ക്ക് നല്കുന്നവര്‍ പരാതി പറയുമ്പോള്‍ വാടകയ്ക്ക് എടുക്കുന്ന മറ്റൊരു വാഹനം പരാതിക്കാരന്‍ ഇവര്‍ക്ക് നല്‍കും. ആയതിനാല്‍ പരാതികളും കുറവായിരുന്നു. കാറുകളുടെ ആര്‍.സി ബുക്കുകളില്‍ തിരിമറി നടത്തിയും ഇവര്‍ പണം തട്ടിയിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ കൂടി പിടിയിലായാല്‍ കൂടുതല്‍ കാറുകള്‍ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.