LiveTV

Live

Kerala

കിട്ടാനുള്ളത് കോടികളുടെ തുക; ബി.എസ്.എൻ.എല്ലിലെ കരാറുകാർ ആത്മഹത്യയുടെ വക്കിൽ 

മകളുടെ കല്യാണം രണ്ട് തവണ മാറ്റി വച്ച കരാറുകാരൻ വരെ ഇക്കൂട്ടത്തിലുണ്ട്.

കിട്ടാനുള്ളത് കോടികളുടെ തുക; ബി.എസ്.എൻ.എല്ലിലെ കരാറുകാർ ആത്മഹത്യയുടെ വക്കിൽ 

ബി.എസ്.എൻ.എല്ലിലെ കരാറുകാർ ആത്മഹത്യയുടെ വക്കിൽ. പണികൾ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിടും ബി.എസ്.എൻ.എൽ ഇവർക്ക് തുക കൈമാറിയില്ല. അൻപതോളം പേർക്ക് ലഭിക്കാനുള്ളത് അറുപത് കോടിയോളം രൂപയാണ്. മകളുടെ കല്യാണം രണ്ട് തവണ മാറ്റി വച്ച കരാറുകാരൻ വരെ ഇക്കൂട്ടത്തിലുണ്ട്.

അഞ്ച് എം.പിമാരെ കണ്ട് സങ്കടം അറിയിച്ചിട്ടുംപ്രയോജനമുണ്ടായില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. തിരുവനന്തപുരം സ്വദേശി അശോക് കുമാർ ഒപ്ടിക്കൽ ഫൈബറിന്റെ കരാർ പണിയാണ് ചെയ്തത്. കിട്ടാനുള്ളത് 1 കോടി 65 ലക്ഷം രൂപ. കടം വാങ്ങിയും ലോൺ എടുത്തും മക്കളുടെ സ്വർണം പണയപ്പെടുത്തിയുമാണ് പണികൾ പൂർത്തിയാക്കിയത്.

അൻപതോളം കരാറുകാരാണ് ജീവിതം വഴിമുട്ടി പെരുവഴിയിലാകുമെന്ന ഭയത്തിൽ നിൽക്കുന്നത്. സെക്യൂരിറ്റി ഡപ്പോസിറ്റ് എന്ന പേരിലും വൻതുക കരാറുകാരിൽ നിന്ന് ഈടാക്കിയിട്ടുണ്ട്. മൂന്ന് തവണ ചീഫ് ജനറൽ മാനേജറുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ബി.എസ്.എൻ.എൽ ആസ്ഥാനത്ത് നിന്ന് ഫണ്ട് വരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.