LiveTV

Live

Kerala

കേന്ദ്ര ബജറ്റ്: വരാന്‍ പോകുന്നത് വന്‍ വിലക്കയറ്റമെന്ന് വ്യാപാരികള്‍

കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമാകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി.

കേന്ദ്ര ബജറ്റ്: വരാന്‍ പോകുന്നത് വന്‍ വിലക്കയറ്റമെന്ന് വ്യാപാരികള്‍

കേന്ദ്ര ബജറ്റ് വിലക്കയറ്റത്തിന് വഴിവെക്കുന്നതെന്ന് വ്യാപാരികള്‍. കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമാകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. സ്വര്‍ണത്തിന്‍റെ കസ്റ്റംസ് തീരുവ കൂട്ടിയ നടപടി അനധികൃത സ്വര്‍ണക്കച്ചവടത്തിന് വഴിവെക്കുമെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇന്ധന വില വര്‍ധിക്കുന്നതോടെ വലിയ വിലക്കയറ്റത്തിന് ബജറ്റ് കാരണമാകും.

ഒരു കോടി രൂപ വരെ ബാങ്ക് വഴി പണമായി ഇടപാട് നടത്തിയാല്‍ അതിന് രണ്ട് ശതമാനം ടി.ഡി.എഫ് ചുമത്താനുള്ള തീരുമാനം വ്യാപാര മേഖലക്ക് തിരിച്ചടിയുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വര്‍ണത്തിന് കസ്റ്റംസ് തീരുവ കൂട്ടിയത് സ്വര്‍ണക്കളളക്കടത്തിന് വഴി വെക്കുമെന്നാണ് ആക്ഷേപം. കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചത് മൂലം നികുതി വെട്ടിപ്പ് വ്യാപകമാകും.