LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്ത് രാജ്കുമാറിന്‍റെ ബന്ധുക്കള്‍

ഇടുക്കി എസ്.പിയെ സസ്പെന്‍ഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ആവര്‍ത്തിച്ചു

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്ത് രാജ്കുമാറിന്‍റെ ബന്ധുക്കള്‍

നെടുങ്കണ്ടത്തെ കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നതായി രാജ്കുമാറിന്‍റെ ബന്ധുക്കള്‍. എന്നാല്‍ ഇടുക്കി എസ്.പിയെ സസ്പെന്‍ഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ആവര്‍ത്തിച്ചു. എസ്.പിയെ സസ്പെന്‍ഡ് ചെയ്യും വരെ സമരം തുടരുമെന്ന് ഡി.സി.സി പ്രസി‍ഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാറും പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും ഇടുക്കി എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ആവര്‍ത്തിച്ചു. എസ്പിയെ തല്‍സ്ഥാനത്ത് നിര്‍ത്തിയുള്ള ഒരന്വേഷണവും അംഗീകരിക്കില്ലെന്ന് കെ.കെ ശിവരാമന്‍ പറഞ്ഞു. എസ്.പിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

അതിനിടെ റിമാന്‍ഡിലായ എസ്.ഐയുടെയും സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെയും ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി.