LiveTV

Live

Kerala

നിരാശയും പ്രതിഷേധവും; കേന്ദ്രത്തിന് കത്തയക്കുമെന്ന് തോമസ് ഐസക്

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വായ്പ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിക്കാത്തത്..

നിരാശയും പ്രതിഷേധവും; കേന്ദ്രത്തിന് കത്തയക്കുമെന്ന് തോമസ് ഐസക്

കേന്ദ്ര ബജറ്റില്‍ നിരാശയും പ്രതിഷേധവും പ്രകടിപ്പിച്ച് ധനമന്ത്രി ഡോ തോമസ് ഐസക്. വായ്പാ പരിധി ഉയര്‍ത്താന്‍ തയ്യാറാകാത്തത് പ്രളയത്തില്‍ പ്രയാസപ്പെടുന്ന കേരളത്തിന് തിരിച്ചടിയാവും. കേരളത്തിന്റെ പ്രശ്നങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തോട് അനുഭാവം കാണിക്കാത്ത ബജറ്റാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.

രാജ്യത്തെ സാമ്പത്തിക മുരടിപ്പ് മാറ്റാനുതകുന്ന ബജറ്റല്ല ധനമന്ത്രി അവതരിപ്പിച്ചത്. സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ വര്‍ധനവില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വായ്പ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഡോ തോമസ് ഐസക് പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ജനദ്രോഹമാണ്. ഇതിന്റെ ഗുണവും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കില്ല. ഓഹരി വിറ്റഴിക്കല്‍, വിദേശമൂലധനം എന്നിവയ്ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ഐസക് ആരോപിച്ചു.