LiveTV

Live

Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും

കേസ് പിൻവലിക്കാൻ ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു

 മഞ്ചേശ്വരം തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും. കേസ് പിൻവലിക്കാൻ ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു.

ഹരജി പിൻവലിക്കുന്നതിൽ ആക്ഷേപമുണ്ടങ്കിൽ അറിയിക്കാനാൻ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കും. ഇതോടെയാണ് കേസ് നടപടികൾ പൂർണമാകുക. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിന്റെ വിജയം കള്ള വോട്ടിലൂടെയായിരുന്നെന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ ഹരജി നൽകിയത്. കേസിലെ കക്ഷികള്‍ക്ക് സമൻസ് എത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ മുഴുവൻ സാക്ഷികളെയും വിസ്തരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ ഹരജി പിൻവലിക്കാൻ അപേക്ഷ നല്‍കിയത്.