LiveTV

Live

Kerala

ശ്രീകാര്യം സ്റ്റേഷന് മുന്നില്‍ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

ട്രാഫിക് നിയമ ലംഘനത്തിന് പൊലീസ് പിടികൂടിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടുകയായിരുന്നു.

 ശ്രീകാര്യം സ്റ്റേഷന് മുന്നില്‍ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ട്രാഫിക് നിയമ ലംഘനത്തിന് പൊലീസ് പിടികൂടിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടുകയായിരുന്നു.

പൊലീസ് പിടികൂടിയ വിനീഷിനെ വൈദ്യപരിശോധനക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് അസി. കമ്മീഷണര്‍ എത്തിയാണ് വൈദ്യപരിശോധനക്ക് അയച്ചത്.

ഡി.വൈ.എഫ്.ഐ കരിയം യൂനിറ്റ് സെക്രട്ടറിയാണ് പൊലീസ് പിടികൂടിയ വിനീഷ്. ശ്രീകാര്യം എസ്.ഐ സജികുമാറിനെതിരെ ഇതിന് മുന്‍പും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.