LiveTV

Live

Kerala

ബിനോയ് കോടിയേരി കേരളത്തില്‍ എത്തി

കേസിനെ നിയമപരമായി നേരിടുമെന്ന് ബിനോയ് തിരുവനന്തപുരത്ത് പറഞ്ഞു

ബിനോയ് കോടിയേരി കേരളത്തില്‍ എത്തി

ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ബിനോയ് കോടിയേരി മുംബൈയില്‍ നിന്ന് കേരളത്തിലെത്തി. ബിഹാറി യുവതി മുംബൈയില്‍ നല്‍കിയ കേസിനെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ബിനോയ് തിരുവനന്തപുരത്ത് പറഞ്ഞു. മുംബൈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ബിനോയി കോടിയേരി കേരളത്തിലെത്തിയത്.